ഞാൻ ഇന്ന് ഒരു കാര്യം മനസ്സിലാക്കി .മലയാളിയുടെ സഹനശക്തി അപാരം !
ബെവ്കോയുടെ മുൻപിലെ ക്യൂ അല്ല ഉദ്ദേശിച്ചത് .
എന്തൊരു ചൂട് !സുര്യൻ മുകളിൽ കത്തിജ്വലിച്ചു നില്ക്കുന്നു, താഴെ മർത്ത്യൻ വെന്തുരുകുന്നു.
തണ്ണിമത്തൻ ജ്യൂസിന് ഇത്ര സ്വാദുണ്ടോ എന്ന് മലയാളി ഇപ്പോഴായിരിക്കും മനസ്സിലാക്കിയത് .
സഹിക്കാൻ കഴിയാതെ ഞാനും ജ്യൂസ് വാങ്ങി .ഒന്നല്ല.. രണ്ടെണ്ണം!!
ബൈക്ക് യാത്രക്കാരാണ് മെയിൻ കസ്റ്റമേഴ്സ്.അല്പം മടിയോടെയാണെങ്കിലും ഒരെണ്ണം തീർത്തു.ഫിനിഷ് !!
മടങ്ങാനൊരുങ്ങുമ്പോൾ കൂട്ടുകാരൻ ഒന്ന് കൂടെ ആയാലോ എന്ന മട്ടിൽ പുരികം ഉയർത്തി.പാതിമനസ്സോടെ ഞാനും മൂളി.
ഇത്തവണ മധുരം ഇരട്ടിച്ചോ എന്നൊരു സംശയം ബാക്കിനിർത്തി ഞാൻ പേഴ്സ് എടുത്തു.
'ഇരുപത് '.അയാൾ പറഞ്ഞു.
ഉള്ളിലെ മധ്യതിരുവിതാൻകൂറുകാരൻ ചിരിച്ചു.ശരിക്കും ലാഭം.
ദാഹവും വിശപ്പും മാറി.
നിറഞ്ഞമനസ്സോടെ ഗ്ലാസ് തിരികെക്കൊടുക്കാൻ ഒരുങ്ങുമ്പോൾ ഞാൻ ആ കാഴ്ച കണ്ടു.അവ്യക്തമായിരുന്നെങ്കിലും ഒരുവട്ടമേ നോക്കിയുള്ളൂ.
തണ്ണിമത്തങ്ങകളുടെ മുകളിലുടെ രണ്ടു ചുണ്ടൻ എലികൾ ഓടിക്കളിക്കുന്നു!!
നവരസങ്ങൾ മുഖത്ത് വിടരുന്നു.ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ.കൂട്ടുകാരനോട് അടങ്ങാത്ത അമർഷം തോന്നാതിരുന്നില്ല.അവൻ പറഞ്ഞിട്ടല്ലെ ഞാൻ..
വൈകിട്ടത്തെ ന്യൂസിൽ റോഡ്‌സൈഡിലെ തണ്ണിമത്തൻ കച്ചവടം വൃത്തിഹീനമായ ചുറ്റുപാടിൽ നടക്കുന്നു എന്ന റിപ്പോർട്ട് കണ്ടു.
രാവിലെ കണ്ട എലികൾ മനസ്സിലൂടെ പാഞ്ഞു ,കൂടെ ഇനിയും വരണേ എന്ന മട്ടിൽ ചിരിച്ച കച്ചവടക്കാരന്റെ അടക്കിയ ചിരിയും .

No comments:
Post a Comment