Saturday, March 22, 2014

Raising Slogans

സമയം 12:45.
സ്ഥലം :YMCA റോഡ്‌

'ഞങ്ങളോട് തൊട്ടുകളിച്ചാൽ ആക്കളി തീക്കളി സൂക്ഷിച്ചോ !!'

തലസ്ഥാനനിവാസികൾക്ക് ഇത് പുതിയ കാര്യമല്ലായിരിക്കും.സമരങ്ങളുടെ ജയപരാജയങ്ങൾ നേരിട്ടുകാണാൻ ഭാഗ്യം സിദ്ധിച്ചവർ.
ഒരു പക്ഷെ ലോകത്തിൽ  ഒരിടത്തും ഇത്രയേറെ  സമരം കണ്ടിട്ടുള്ളവർ ഉണ്ടാകില്ല.തീർച്ച !!

പക്ഷെ സമരങ്ങൾ എന്ന് പറഞ്ഞു പ്രതിഷേധിക്കുന്നവർ യഥാർത്ഥത്തിൽ നീതിനേടുന്നുണ്ടോ ?
തിരുവനന്തപുരത്ത് താമസിക്കാൻ തുടങ്ങിയ അന്ന് മുതൽ കാണുന്ന കാഴ്ചയാണ്‌ ഈ നട്ടുച്ചസമരം!
ഒന്നുകിൽ ഏതെങ്കിലും ഒരു പാർട്ടി അല്ലെങ്കിൽ ഏതേലും ഒരു യൂണിയൻ.
പാർട്ടികൾ അനുസരിച്ച് കൊടിനിറം മാറുന്നു.

ആദ്യമൊക്കെ ഞാൻ ഓർത്തു ഈ വെയിലത്ത്‌ എങ്ങനെ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ കഴിയുന്നു എന്ന്.നീതിനിഷേധത്തെക്കുറിച്ച് ഓർത്തു എന്റെ രക്തം തിളച്ചു.പക്ഷെ തണുക്കാൻ അധികം നേരം വേണ്ടിവന്നില്ല.

തൊട്ടടുത്തുള്ള വെജിറ്റെറിയൻ ഹോട്ടലിന്റെ മുന്പിലെ തിരക്ക് കണ്ടപ്പോൾ മനസ്സുപിടഞ്ഞു.സത്യൻ അന്തിക്കാട് സിനിമകളിലെ കൂലിസമരക്കാരെ നേരിട്ടുകണ്ടപ്പോൾ അത്ഭുതം  തോന്നി.
ഒരു ജാള്യതയും ഇല്ലാതെ വാചാലരാകുന്ന അവരെ നിസംഗതയോടെ ഞാൻ നോക്കി നിന്നു.

ഞാൻ ചുറ്റും നോക്കി.ആരും  ശ്രദ്ധിക്കുന്നില്ല.സമരക്കാർ നാലുവഴിക്ക് പിരിഞ്ഞു.എങ്കിൽ നാളെ കാണാം എന്ന് കൂട്ടത്തിൽ ഒരാൾ പറയുന്നു.
ഹോട്ടെലുകാരന്റെ മുഖത്ത് പുഞ്ചിരി കളിയാടുന്നു!!


No comments:

Post a Comment