Saturday, March 22, 2014

Raising Slogans

സമയം 12:45.
സ്ഥലം :YMCA റോഡ്‌

'ഞങ്ങളോട് തൊട്ടുകളിച്ചാൽ ആക്കളി തീക്കളി സൂക്ഷിച്ചോ !!'

തലസ്ഥാനനിവാസികൾക്ക് ഇത് പുതിയ കാര്യമല്ലായിരിക്കും.സമരങ്ങളുടെ ജയപരാജയങ്ങൾ നേരിട്ടുകാണാൻ ഭാഗ്യം സിദ്ധിച്ചവർ.
ഒരു പക്ഷെ ലോകത്തിൽ  ഒരിടത്തും ഇത്രയേറെ  സമരം കണ്ടിട്ടുള്ളവർ ഉണ്ടാകില്ല.തീർച്ച !!

പക്ഷെ സമരങ്ങൾ എന്ന് പറഞ്ഞു പ്രതിഷേധിക്കുന്നവർ യഥാർത്ഥത്തിൽ നീതിനേടുന്നുണ്ടോ ?
തിരുവനന്തപുരത്ത് താമസിക്കാൻ തുടങ്ങിയ അന്ന് മുതൽ കാണുന്ന കാഴ്ചയാണ്‌ ഈ നട്ടുച്ചസമരം!
ഒന്നുകിൽ ഏതെങ്കിലും ഒരു പാർട്ടി അല്ലെങ്കിൽ ഏതേലും ഒരു യൂണിയൻ.
പാർട്ടികൾ അനുസരിച്ച് കൊടിനിറം മാറുന്നു.

ആദ്യമൊക്കെ ഞാൻ ഓർത്തു ഈ വെയിലത്ത്‌ എങ്ങനെ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കാൻ കഴിയുന്നു എന്ന്.നീതിനിഷേധത്തെക്കുറിച്ച് ഓർത്തു എന്റെ രക്തം തിളച്ചു.പക്ഷെ തണുക്കാൻ അധികം നേരം വേണ്ടിവന്നില്ല.

തൊട്ടടുത്തുള്ള വെജിറ്റെറിയൻ ഹോട്ടലിന്റെ മുന്പിലെ തിരക്ക് കണ്ടപ്പോൾ മനസ്സുപിടഞ്ഞു.സത്യൻ അന്തിക്കാട് സിനിമകളിലെ കൂലിസമരക്കാരെ നേരിട്ടുകണ്ടപ്പോൾ അത്ഭുതം  തോന്നി.
ഒരു ജാള്യതയും ഇല്ലാതെ വാചാലരാകുന്ന അവരെ നിസംഗതയോടെ ഞാൻ നോക്കി നിന്നു.

ഞാൻ ചുറ്റും നോക്കി.ആരും  ശ്രദ്ധിക്കുന്നില്ല.സമരക്കാർ നാലുവഴിക്ക് പിരിഞ്ഞു.എങ്കിൽ നാളെ കാണാം എന്ന് കൂട്ടത്തിൽ ഒരാൾ പറയുന്നു.
ഹോട്ടെലുകാരന്റെ മുഖത്ത് പുഞ്ചിരി കളിയാടുന്നു!!


The Mouse Trap

ഞാൻ ഇന്ന് ഒരു കാര്യം മനസ്സിലാക്കി .മലയാളിയുടെ സഹനശക്തി അപാരം !
ബെവ്കോയുടെ മുൻപിലെ ക്യൂ അല്ല ഉദ്ദേശിച്ചത് .

എന്തൊരു ചൂട് !സുര്യൻ മുകളിൽ കത്തിജ്വലിച്ചു നില്ക്കുന്നു, താഴെ മർത്ത്യൻ വെന്തുരുകുന്നു.
തണ്ണിമത്തൻ ജ്യൂസിന് ഇത്ര സ്വാദുണ്ടോ എന്ന് മലയാളി ഇപ്പോഴായിരിക്കും മനസ്സിലാക്കിയത്‌ .
സഹിക്കാൻ കഴിയാതെ ഞാനും ജ്യൂസ്‌  വാങ്ങി .ഒന്നല്ല.. രണ്ടെണ്ണം!!
ബൈക്ക് യാത്രക്കാരാണ് മെയിൻ കസ്റ്റമേഴ്സ്.അല്പം മടിയോടെയാണെങ്കിലും ഒരെണ്ണം   തീർത്തു.ഫിനിഷ്‌ !!

മടങ്ങാനൊരുങ്ങുമ്പോൾ കൂട്ടുകാരൻ  ഒന്ന് കൂടെ ആയാലോ എന്ന മട്ടിൽ പുരികം ഉയർത്തി.പാതിമനസ്സോടെ ഞാനും മൂളി.
ഇത്തവണ മധുരം ഇരട്ടിച്ചോ എന്നൊരു സംശയം ബാക്കിനിർത്തി ഞാൻ പേഴ്സ് എടുത്തു.
'ഇരുപത് '.അയാൾ പറഞ്ഞു.
ഉള്ളിലെ മധ്യതിരുവിതാൻകൂറുകാരൻ ചിരിച്ചു.ശരിക്കും ലാഭം.
ദാഹവും വിശപ്പും മാറി.

നിറഞ്ഞമനസ്സോടെ ഗ്ലാസ്‌ തിരികെക്കൊടുക്കാൻ ഒരുങ്ങുമ്പോൾ ഞാൻ ആ  കാഴ്ച കണ്ടു.അവ്യക്തമായിരുന്നെങ്കിലും ഒരുവട്ടമേ  നോക്കിയുള്ളൂ.
തണ്ണിമത്തങ്ങകളുടെ മുകളിലുടെ രണ്ടു ചുണ്ടൻ എലികൾ ഓടിക്കളിക്കുന്നു!!

നവരസങ്ങൾ മുഖത്ത് വിടരുന്നു.ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ.കൂട്ടുകാരനോട് അടങ്ങാത്ത  അമർഷം  തോന്നാതിരുന്നില്ല.അവൻ പറഞ്ഞിട്ടല്ലെ ഞാൻ..

വൈകിട്ടത്തെ ന്യൂസിൽ റോഡ്‌സൈഡിലെ തണ്ണിമത്തൻ കച്ചവടം വൃത്തിഹീനമായ ചുറ്റുപാടിൽ നടക്കുന്നു എന്ന റിപ്പോർട്ട്‌ കണ്ടു.
രാവിലെ കണ്ട എലികൾ മനസ്സിലൂടെ പാഞ്ഞു ,കൂടെ ഇനിയും വരണേ എന്ന മട്ടിൽ  ചിരിച്ച കച്ചവടക്കാരന്റെ അടക്കിയ ചിരിയും .





Friday, March 21, 2014

Street Dogs

Dogs are like heaven to me. I miss my dog so much .His longing eyes and cute pranks always wakes up the child in me.
But the tired faces of these street dogs do prick my heart.
I feel so selfish.
Why didn't I think of feeding them? They are also created by God.
I can't digest this reality!
On one hand, I am longing for a dog that is fed to his heart's content by my mom while on the other; hundreds of hollow eyes wait for a drop of water.
But I always choose to avoid the stray dogs; at least I won't be bit by them.
(I know I haven't made a point but we mostly choose to play safe. Isn't it so?)